കാസര്‍കോട് (www.evisionnews.co): എന്റെ രാജ്യം എന്റെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് കാസര്‍കോട്ട് തുടക്കം. 12ന് തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് മൂന്നിന് കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുന്‍ സുപ്രിം കോടതി ജസ്റ്റിസും കര്‍ണ്ണാടക മുന്‍ ലോകായുക്തയുമായ എന്‍. സന്തോഷ് ഹെഗ്ഡെ ഫ്‌ളാഗ് ഓഫ് ചെയ്യും. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ നേരറിവ് എന്ന പേരില്‍ കലാപരിപാടികളും നടക്കും. തിരുവനന്തപുരത്തെ സമാപന യോഗം മുന്‍ കേരളാ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പ്രകാശ് ചെന്നിത്തല, എം.വി.ജി നായര്‍, പ്രദീപ് കുമാര്‍, കെ.വി സതീശന്‍, കൂക്ക്ള്‍ ബാലകൃഷ്ണന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഷാഫി ചൂരിപ്പള്ളം, നാസര്‍ ചെര്‍ക്കള, ജമീല അഹമ്മദ്, ബി. അഷ്റഫ് പങ്കെടുത്തു.
Post a Comment
0 Comments