കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലീഡേഴ്‌സ് മീറ്റ് 'യുവപക്ഷം' നാളെ രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അടക്കം നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് എടനീരും കണ്‍വീനര്‍ അഡ്വ. ശ്രീജിത് മാടക്കലും അറിയിച്ചു.
Post a Comment
0 Comments