(www.evisionnews.co) ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ട് ഇറങ്ങിയത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുമെന്നും ഏതു ഇലക്ടറല്‍ ഓഫിസര്‍ പറഞ്ഞാലും അതു ചെയ്യുമെന്നും കെപിസിസി പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ എം.എല്‍.എ.
ശബരിമല വിഷയവും കേരളത്തിലെ 3 വര്‍ഷത്തെ ഭരണവും കൊലപാതക രാഷ്ട്രീയവും തിരഞ്ഞെടുപ്പില്‍ വിലയിരുത്തും. കോടതിവിധിയുടെ മറവില്‍ ശബരിമലയേ മിണ്ടണ്ട എന്നൊക്കെ പറഞ്ഞാല്‍ നടക്കില്ല. കോടതിവിധി ഒരു സര്‍ക്കാര്‍ എങ്ങനെ ദുരുപയോഗപ്പെടുത്തി എന്നതു ചര്‍ച്ച ചെയ്യും.
കെ.സി.വേണുഗോപാല്‍ ആറു നിലയ്ക്ക് പൊട്ടുമെന്ന പറഞ്ഞ വിദ്വാന്‍ എട്ട് നിലയ്ക്കു പൊട്ടുമെന്ന പ്രയോഗം പോലും അറിയാത്ത ആളാണ്. മുടി മൊട്ടയടിക്കുമെന്നു പറയുന്ന ആള്‍ക്ക് 2 വടി വടിച്ചാല്‍ മതിയല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുസ്‌ലിം ലീഗും യുഡിഎഫും വേണമെങ്കില്‍ ജയ്‌ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയഭീതിയിലാണു ലീഗും കോണ്‍ഗ്രസും. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയതിലൂടെ ലീഗിന്റെ മതനിരപേക്ഷ മുഖം അഴിഞ്ഞുവീണിരിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.
Post a Comment
0 Comments