കോഴിക്കോട് (www.evisionnews.co): 14ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ബോവിക്കാനം മുതലപ്പാറ സ്വദേശി ഹംസ സൈനു (29)വിനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 13,96,574 രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ കണ്ടെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈലേക്ക് പോകാനെത്തിയതായിരുന്നു ഹംസ. പരിശോധനയില്‍ ഹാന്‍ഡ് ബാഗേജില്‍ തുണികള്‍ക്കിടയില്‍ ഒളിച്ചുവച്ച നിലയില്‍ കറന്‍സികള്‍ കണ്ടെത്തുകയായിരുന്നു. യു.എ.ഇ ദിര്‍ഹം, പൗണ്ട്, കുവൈറ്റ് ദീനാര്‍, ബഹറിന്‍ ദിനാര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
Post a Comment
0 Comments