Type Here to Get Search Results !

Bottom Ad

ഫാഷന്‍ ലീഗില്‍ ചുവടുവെക്കാന്‍ കാസര്‍കോട്ടുകാര്‍ക്കും അവസരം ഓഡീഷന്‍ മാര്‍ച്ച് 16നും 17നും


കാസര്‍കോട്(www.evisionnews.co): കാസര്‍കോട് ആദ്യമായി നടക്കുന്ന കാസര്‍കോട് ഫാഷന്‍ ലീഗില്‍ ചുവടു വെയ്ക്കാന്‍ കാസര്‍കോട്ടെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും അവസരം. ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ ഏറ്റവും വേഗം സ്വയമത്താക്കുന്ന കാസര്‍കോട്ടെ യുവാക്കള്‍ക്ക് മോഡലിങ്ങ് രംഗത്തക്ക് കടന്നുവരാനുള്ള വുവര്‍ണ്ണാവസരം കൂടിയാണ് ഫാഷന്‍ ലീഗിലൂടെ സംഘാടകര്‍ സമ്മാനിക്കുന്നത്. കൊച്ചിയിലെയും ബാംഗ്ലൂരിലെയും പ്രശസ്ത മോഡലുകളോടൊപ്പം റാമ്പില്‍ അവര്‍ക്കും ചുവടു വെയ്ക്കാം. 

കുട്ടികള്‍ക്കായ് സൂപ്പര്‍ കിഡ് റണ്‍വേ മത്സരവും സംഘടിപ്പിക്കുന്നു. കുട്ടി മത്സരാര്‍ത്ഥികളെയും യുവ മോഡല്‍സിനെയും തിരഞ്ഞെടുക്കാനുള്ള ഓഡീഷന്‍ മാര്‍ച്ച് 16, 17 തിയ്യതികളില്‍ ഐവ സില്‍ക്സില്‍ നടക്കും. 16ന് കുട്ടികള്‍ക്കും 17ന് യുവാക്കള്‍ക്കുമാണ് ഓഡീഷന്‍. കാസര്‍കോട് ഫാഷന്‍ ലീഗിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അഷ്ഫാഖ് നിക്കോട്ടീന് നല്‍കി പ്രകാശനം ചെയ്തു. കാഫ് വൈസ് ചെയര്‍മാന്‍ ടി.എ.ഷാഫി, അഷ്റഫ് ഐവ, ഇവന്റ് ഡയറക്ടര്‍ ഷാഫി എ.നെല്ലിക്കുന്ന് ഷോ കോര്‍ഡിനേറ്റര്‍ ഷോഭിത് എന്നിവര്‍ സംസാരിച്ചു. 

കാസര്‍കോട്ടെ പ്രശസ്്തമായ ബ്രാന്റുകളാണ് ഫാഷന്‍ ലീഗില്‍ പങ്കെടുക്കുന്നത്. 2019 ഏപ്രില്‍ 7 ന് മുനിസിപ്പല്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത. ഗായികാ ഗായകന്‍മാരും നര്‍ത്തകരും അണിനിരക്കുന്ന മ്യൂസിക്കല്‍ ഇവന്റും പരിപാടിക്ക് കൊഴുപ്പേകും. കാസര്‍കോട് ആര്‍ട് ഫോറവും (കാഫ്), സാന്‍ ഇവന്റ്സുമാണ് പരിപാടിയുടെ സംഘാടകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8086 360365

Post a Comment

0 Comments

Top Post Ad

Below Post Ad