കാസര്‍കോട് (www.evisionnews.co): മംഗലാപുരം നെഫ്രോ- യൂറോളജി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ലോക വൃക്കദിനമായ മാര്‍ച്ച് 14ന് രാവിലെ 10 മണി മുതല്‍ കാസര്‍കോട് ഹെല്‍ത്ത് മാളില്‍ അമ്പത് രൂപക്ക് കിഡ്‌നി ഹെല്‍ത്ത് ചെക്കപ്പും യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീമിന്റ കണ്‍സള്‍ട്ടേഷനും ലഭിക്കും. കിഡ്‌നി സ്‌കാനിംഗ് ആവശ്യമുള്ളവര്‍ക്ക് 50ശതമാനം കിഴിവും നല്‍കും. തുടര്‍ന്നുള്ള എല്ലാ വ്യാഴാഴ്ച്ചയും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഈപാക്കേജ് സൗകര്യം നല്‍കുന്നതാണെന്ന് ഹെല്‍ത്ത് മാള്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ മുഹമ്മദ് ഫൈസല്‍, അബൂ യാസര്‍ , മഹ്്മൂദ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 8891910909, 04994 222226.
Post a Comment
0 Comments