ദുബൈ (www.evisionnews.co): സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സംസ്ഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ ശില്പിയുമായിരുന്ന സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിമൂന്നാമത് ഉറൂസ് മുബാറകിന്റെ ഭാഗമായുള്ള അനുസ്മരണ സംഗമവും മുഹിമ്മാത്ത് സനദ്ദാന സമ്മേളന പ്രചാരണവും മാര്‍ച്ച് 22ന് ബര്‍ദുബായില്‍ നടക്കും.
മുഹിമ്മാത്ത് ഓള്‍ഡ് സ്റ്റുഡന്റസ് യു.എ.ഇ ഘടകം സംഘടിപ്പിക്കുന്ന പരിപാടി ബര്‍ദുബായ് എവറസ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. യുവ പ്രഭാഷകന്‍ കബീര്‍ ഹിമമി മുഖ്യപ്രഭാഷണം നടത്തും. പ്രവാസ ലോകത്തെ സയ്യിദുമാരും പണ്ഡിതരും ആര്‍എസ്‌സി, ഐസിഎഫ്, കെസിഎഫ് നേതാക്കളും യുഎഇയിലെ സാമൂഹിക- സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി അല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. മദ്ഹുറസൂല്‍ മുഹിമ്മാത്ത് സംഘത്തിന്റെ ബുര്‍ദ മജ്ലിസും സംഗമത്തിന് മാറ്റുകൂട്ടും.
Post a Comment
0 Comments