(www.evisionnews.co) പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഉറപ്പിക്കാതെ ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഇന്ന് പുലര്‍ച്ചെ ഒരുമണിയ്ക്കാണ് ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരുന്നു. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി നല്‍കിയിരുന്ന വിശദീകരണം.
പത്തനംതിട്ട സീറ്റില്‍ അനിശ്ചിതത്വം തുടരുന്നതിനെതിരെ ആര്‍എസ്എസ് രംഗത്തുവന്നു. തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആര്‍.എസ്.എസ് ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.
Post a Comment
0 Comments