ന്യൂദല്‍ഹി (www.evisionnews.co): ഗുര്‍ഗാവിലെ ധമാസ്പൂര്‍ ഗ്രാമത്തിലെ മുസ്ലിം കുടുംബത്തെയും വീട്ടിലെത്തിയ അതിഥികളെയും ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചു. വടികളും മറ്റുമായി വീട്ടില്‍ കയറി 20-25 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഈ വീട്ടിലെ കുട്ടികളോട് 'പോയി പാക്കിസ്ഥാനില്‍ നിന്ന് കളിക്കൂ'വെന്ന് അക്രമിസംഘം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.ഉത്തര്‍പ്രദേശ് സ്വദേശിയായ മൂന്നു വര്‍ഷമായി കുടുംബസമേതം ഗുര്‍ഗാവില്‍ താമസിക്കുന്ന മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒരാളെ അറസ്റ്റു ചെയ്തു. വീടിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. രണ്ടംഗ സംഘം ബൈക്കിലെത്തി നിങ്ങളിവിടെ എന്ത് ചെയ്യുകയാണ് പോയി പാക്കിസ്ഥാനില്‍ ചെന്ന് കളിക്കൂ എന്ന് പറഞ്ഞെന്നാണ് ആക്രമിക്കപ്പെട്ട സാജിദിന്റെ മരുമകന്‍ ദില്‍ഷാദ് പറയുന്നത്.
Post a Comment
0 Comments