കുമ്പള (www.evisionnews.co): വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സി.പി.എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ്‌ചെയ്തു. മംഗല്‍പ്പാടി ഒളയം സ്വദേശി ബട്ടിയം അബ്ദുല്ല (50) യെയാണ് കുമ്പള എസ്.ഐ ലിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച ബന്തിയോട് അഡുക്ക ബൈദലയിലെ യുവതിയെ വിവാഹ വാഗ്ദാനം ചെയ്താണ് ഇയാള്‍ പീഡിപ്പിച്ചത്. എന്നാല്‍ യുവതി ഗര്‍ഭിണി ആയതോടെ ഇദ്ദേഹം യുവതിയെ കൈയ്യൊഴിയുകയാണ് ചെയ്തത്. യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments