(www.evisionnews.co) വയനാട് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ സിപിഎം ഇടപെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഇന്ന് രാവിലെ മുസ്ലിം ലീഗ് ഹൈക്കമാന്റിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഒടുവിലായി ഇന്നലെ രാത്രി പുറത്തുവിട്ട പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. രാഹുല്‍ വയാനാട് മത്സരിക്കുന്നതിനെതിരെ ദേശീയ സഖ്യകക്ഷികള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
Post a Comment
0 Comments