Type Here to Get Search Results !

Bottom Ad

കൊലയാളിയെന്നു വിശേഷിപ്പിച്ചത് ജയരാജന് അപമാനമെന്ന്: രമയ്‌ക്കെതിരെ പരാതിയുമായി സി.പി.എം


കോഴിക്കോട് (www.evisionnews.co): വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ ആര്‍.എം.പി നേതാവ് കെ.കെ രമ കൊലയാളിയെന്ന് വിശേഷിപ്പിച്ചത് അപമാനകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സി.പി.എം പരാതി നല്‍കി.

മാതൃകാ പെരുമാറ്റചട്ട പ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിട്ടില്ല.

മാര്‍ച്ച് 17ന് രമ നടത്തിയ പ്രസ്താവന തികച്ചും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും കോടിയേരി പരാതിയില്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad