കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു. നിസാമുദ്ദീന്‍ നഗറിലെ അബൂബക്കര്‍ (48)ആണ് മരിച്ചത്. മാര്‍ച്ച് എട്ടിന് പെര്‍ളടുക്കം മുന്തന്‍ ബസാറിന് സമീപമാണ് അപകടം.
കരിച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന അബൂബക്കറും ഭാര്യയും സഞ്ചരിച്ച സ്‌കൂട്ടിയില്‍ എതിര്‍ഭാഗത്ത് നിന്നും വന്ന സൈലോ കാര്‍ ഇടിക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബൂബക്കര്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു.
ഭാര്യ മറിയ കുഞ്ഞിയും ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്‌രീഫ, ആസിഫ് എന്നിവര്‍ മക്കളാണ്. മരുമകന്‍: അന്‍സാദ് മൊയ്തീന്‍ കുഞ്ഞി- ആയിഷ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുറഹ്മാന്‍, ഖദീജ, നബിസ, ആയിഷ. മയ്യിത്ത് ഇന്ന് ഉച്ചയോടെ ബെണ്ടിച്ചാലില്‍ ഖബറടക്കും.
Post a Comment
0 Comments