തിരുവനന്തപുരം (www.evisionnews.co): കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നും കണ്ണന്താനം പറഞ്ഞു. മത്സരിക്കാന്‍ ഇല്ലെന്നാണ് തന്റെ നിലപാട്. നിര്‍ബന്ധമാണെങ്കില്‍ പത്തനംതിട്ടയോ തൃശൂരോ കോട്ടയമോ ലഭിക്കണം. കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ല. എന്നാല്‍ വലിയ സമ്മര്‍ദ്ദമാണ് വരുന്നത്. കൊല്ലത്ത് ആരേയും പരിചയം പോലുമില്ലെന്നും കണ്ണന്താനം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ അവിടെ മത്സരിക്കണമെന്നാണ് ആഗ്രഹം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സഭകളുമായും എന്‍.എസ്.എസുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളത്.
Post a Comment
0 Comments