കാഞ്ഞങ്ങാട് (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബിരിക്കുളം പെരിയങ്ങാനത്തെ നിസാര്‍ (30)ആണ് മരിച്ചത്. പരപ്പയില്‍ നിന്ന് ബിരിക്കുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. കമ്മാടം ചീറ്റവളവില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിനകത്ത് കുടുങ്ങിയ നിസാറിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മത്സ്യവില്‍പ്പന തൊഴിലാളിയാണ്.
Post a Comment
0 Comments