കാസര്‍കോട് (www.evisionnews.co): തേങ്ങയിടാന്‍ കയറിയ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണ മരണം. അഡൂര്‍ കാട്ടികജെയിലെ ഭട്ട്യനായികിന്റെ മകന്‍ ബി.കെ മഞ്ജുനാഥാ (25)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടാനായി തെങ്ങില്‍ കയറിയതായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: ദുഗ്ഗമ്മ. സഹോദരങ്ങള്‍: ചന്ദ്രാവതി, മീനാക്ഷി, വിജയലക്ഷ്മി, ശാരദ.
Post a Comment
0 Comments