ന്യൂഡല്‍ഹി (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ എല്ലാം കഴിഞ്ഞ ശേഷമാണോ ഇനി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം നടത്തിയത്.
സര്‍ക്കാര്‍ ടി വിയിലും അച്ചടി മാധ്യമങ്ങളിലും റേഡിയോയിലും വലിയ തോതിലാണ് പരസ്യങ്ങളാണ് നല്‍കുന്നത്. കമ്മീഷന്‍ സര്‍ക്കാരിന് അവസാനം നിമിഷം വരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ പ്രചാരണത്തിനുള്ള ക്രമീകരണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നതായി സംശയമുണ്ട്. പ്രധാനമന്ത്രി സര്‍ക്കാര്‍ ചടങ്ങുകള്‍ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതായിട്ടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments