Type Here to Get Search Results !

Bottom Ad

ജി.സി.സി- കെ.എം.സി.സി ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് -19 ശ്രദ്ധേയമായി


ദുബൈ (www.evisionnews.co): ജി.സി.സി- കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റിയുടെ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് -19' സംഘടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഹമീദ് റാസല്‍ അല്‍ ഖൈമയുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. 

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ഫുജൈറ കെഎംസിസി നേതാക്കളായ ആഷിഖ് ചൗക്കി, ഇബ്രാഹിം ആലമ്പാടി, ഷാര്‍ജ കെഎംസിസി നേതാക്കളായ എം.വി ഇഖ്ബാല്‍, എം.വി ഖലീല്‍, അബുദാബി കെഎംസിസി ഭാരവാഹി നിസാര്‍ കല്ലിങ്കൈ, ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, നസീര്‍ ഐവ പ്രസംഗിച്ചു. 

ഗ്രാന്റ് മീറ്റിനോടനുബന്ധിച്ച് ചൗക്കി ഗ്രീന്‍ ഹൗസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സര പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഗ്രീന്‍ കടപ്പുറം ടീം ചാമ്പ്യന്മാരായി. ചൗക്കി കുന്നില്‍ ടീമാണ് രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മീറ്റിനോടനുബന്ധിച്ച് നടത്തിയ മെഗാ ഡ്രോവില്‍ സാദിഖ് അര്‍ജാല്‍ സമ്മാനം നേടി. വിജയികളിക്കുള്ള സമ്മാനം ഫുജൈറ കാസര്‍കോട് കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ ആഷിഖ് ചൗക്കി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബീരാന്‍ ഐവ മജീദ് അര്‍ജാല്‍ ബഷീര്‍ പള്ളത്തില്‍, ഹനീഫ് കുന്നില്‍, ഹക്കീം കടപ്പുറം, ജലീല്‍ കുന്നില്‍, സലാം ചൗക്കി, ഹനീഫ് കെ.കെ പുറം സംസാരിച്ചു. സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ചൗക്കി സ്വാഗതവും കണ്‍വീനര്‍ സലിം കടപ്പുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad