കൊല്ലം (www.evisionnews.co): ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍. കൊലക്ക് പിന്നീല്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും വ്യക്തമാക്കി. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
ചിതറയില്‍ സി.പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സി. പി എം പ്രാദേശിക നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. കൊലയാളിയായ ഷാജഹാന്‍ കോണ്‍ഗ്രസ് കാരനാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു സി.പി എം നേതാക്കളുടെ ആരോപണം. ഇത് ഏറ്റുപിടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി. എന്നാല്‍ സി.പി.എമ്മിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് ബഷീറിന്റെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
Post a Comment
0 Comments