കാസര്‍കോട് (www.evisionnews.co): വനിതാദിനത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതാ പ്രതിഭകളെ ആദരിച്ച് അല്‍റാസി സയന്‍സ് കോളജ്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമളദേവി, അഡ്വ. അന്നമ്മ ജോണ്‍, കമലാ സുരയ്യ ഫോറം ജില്ലാ പ്രസിഡണ്ട് ഫാത്തിമ അബ്ദുല്ല, ഡോക്ടര്‍മാരായ ഡോ. രേഖ റായ്, ഡോ. വീണ മഞ്ചുനാഥ് ഷെട്ടി, ഡോ. വിനീത, ഡോ. ശോഭ മയ്യ, ഡോ. യശോദ, ഡോ. സുഹറ, കാസര്‍കോട് മുനിസിപ്പാലിറ്റി കുടുംബ ശ്രീ ചെയര്‍പേഴ്സണ്‍ സാഹിറ മുഹമ്മദ് കുഞ്ഞി, മാലിക് ദീനാര്‍ ചാരിറ്റി ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് ത്രേസിയമ്മ, അരമന ഹോസ്പിറ്റല്‍ ലാബ് അസി. പുഷ്പ, കിംസ് ഹോസ്പിറ്റല്‍ ലാബ് ഇന്‍ചാര്‍ജ് മിനി, യൂനൈറ്റഡ് ഹോസ്പിറ്റല്‍ ലാബ് ഇന്‍ചാര്‍ജ് സിന്ധു, ഹെല്‍ത്ത് മാള്‍ ലാബ് ഇന്‍ചാര്‍ജ് കിഷോറി, കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോ ബസ് ജീവനക്കാരി സുരഭി, ഷീ ടാക്‌സി ഡ്രൈവര്‍ ഗായത്രി, തുടങ്ങിയവരെയാണ് ആദരിച്ചത്. പരിപാടിയുടെ ഭാഗമായി കോളജ് യൂണിയന്‍ വിവിധതരം പരിപാടികളും സംഘടിപ്പിച്ചു. യൂണിയന്‍ ചെയര്‍പേഴ്സണ്‍ അന്‍സീല, സംഗീത, റൈഹാന, അശ്ഫാന, സുല്‍ഫ, ഷൈമ, നസീമ, ഷഹല, അഫ്‌ന, ഫൈറൂഷ, ആയിഷ, സന, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments