ദോഹ (www.evisionnews.co): മുസ്ലിം ലീഗ് 71മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സ്‌നേഹ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ എംടിപി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശിയ സമിതി അംഗം ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ്, നാസര്‍ കൈതക്കാട്, അബൂബക്കര്‍ നിസാം, കെ.എസ് അബ്ദുല്ല, ഹാരിസ് എരിയാല്‍, ഇബ്രാഹിം പെര്‍ള, മൊയ്തീന്‍ ആദൂര്‍, സമീര്‍ ഉടുമ്പുംതല, സിദ്ദീഖ് മണിയംപാറ, അന്‍വര്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതവും എം.വി അഷ്റഫ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments