പറവൂര്‍ (www.evisionnews.co): എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍ കണ്ണന്താനം കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ചത് വിവാദമാവുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ കയറിയ കണ്ണന്താനത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ത്ഥിച്ച ശേഷം കോടതി മുറിയിലേക്ക് കയറുകയായിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ കോടതി മുറിയില്‍ കയറി വോട്ട് ചോദിക്കാറില്ല. കണ്ണന്താനത്തിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments