കോഴിക്കോട് (www.evisionnews.co): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഇടതുമുന്നണിക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതെങ്കിലും മുന്നണിയോട് പ്രത്യേകം മമതയില്ല. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, വടകര മണ്ഡലങ്ങളില്‍ ഇടതു മുന്നണിക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ടുചെയ്യണം. ആരെയും സഹായിക്കണമെന്ന് പ്രത്യേകം നിലപാടെടുത്ത് അണികളോട് ആഹ്വാനം ചെയ്തിട്ടില്ല. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണം. അതാണ് ആഗ്രഹമെന്നും കാന്തപുരം വ്യക്തമാക്കി.
Post a Comment
0 Comments