കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ കാറും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥിനികളടക്കം മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട് കോട്ടരുവത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40മണിയോടെയാണ് അപകടം. മൊഗ്രാല്‍ പുത്തൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനി ചളിയങ്കോട്ടെ കബീറിന്റെ മകള്‍ നഫീസ റാസില, സഹോദരി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ അബ്ദുര്‍ റഹീം (44) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിനി നാഫിലയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മൊഗ്രാല്‍ പുത്തൂരിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയുമായി വരികയായിരുന്ന ഓട്ടോ മേല്‍പറമ്പ് ഭാഗത്തു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബൊലോറോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post a Comment
0 Comments