കാസര്‍കോട് (www.evisionnews.co): രാഹുല്‍ഗാന്ധിയുടെ പെരിയ- കല്ല്യോട്ട് സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ കനത്ത ഗതാഗത നിയന്ത്രണം. മാര്‍ച്ച് 14 ഉച്ചയ്ക്ക് ജില്ലയില്‍ ചട്ടഞ്ചാല്‍മുതല്‍ പെരിയ ചാലിങ്കാല്‍വരെയുള്ള നാഷണല്‍ ഹൈവേയിലും, പള്ളിക്കര-ആലക്കോട്‌റോഡിലും, പെരിയ കല്യോട്ട് റോഡിലും കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പരീക്ഷകാലമായതിനാല്‍ വിദ്യാര്‍ത്ഥികളും മറ്റും മുന്‍കൂട്ടി പരീക്ഷ ഹാളില്‍ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മംഗലാപുരം ഭാഗത്തുനുന്നും കാസര്‍കോട് നഗരത്തില്‍ നിന്നും കണ്ണൂര്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്് പ്രസ്‌ക്ലബ് വഴി കാസര്‍കോട്- കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണം. ചെര്‍ക്കള, മറ്റുഭാഗങ്ങളില്‍ കൂടി ചട്ടഞ്ചാലില്‍ എത്തുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍- മാങ്ങാട്-കളനാട് റോഡില്‍ പ്രവേശിച്ച് കെ.എസ്.ടി.പി റോഡു വഴിയും പോകണം.കാഞ്ഞങ്ങാട്, മാവുങ്കാല്‍ ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക ്ചാലിങ്കാല്‍വരെയെ പ്രവേശനം ഉണ്ടാകു.കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും കാസറഗോഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിച്ച് കെ.എസ്.ടി.പി റോഡ് വഴി പോകേണ്ടതാണ്. പെരിയ-കല്ല്യോട്ട്‌റോഡ് പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിവതും ഉച്ചയ്ക്ക് ഈ റോഡില്‍കൂടിയുള്ള യാത്ര ഒഴിവാക്കണം.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ അകത്തുകൂടി പോകുന്നവര്‍ പള്ളിക്കര- ആലക്കോട് റോഡിലുടെയും പെരിയ- കല്ല്യോട്ട് റോഡിലൂടെയും ഗതാഗതം രാവിലെ 11.45 മുതല്‍ 3 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാങ്കര്‍ലോറികള്‍, മറ്റുവലിയവാഹനങ്ങള്‍ കഴിവതും ഈ സമയത്ത് മൊഗ്രാല്‍പുത്തൂര്‍, കാഞ്ഞങ്ങാട്‌സൗത്ത് ഭാഗങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണ്.
Post a Comment
0 Comments