Type Here to Get Search Results !

Bottom Ad

വടകരയില്‍ ജയരാജനെതിരെ കെ.കെ രമ വരണം: കെ.എം ഷാജി എം.എല്‍.എ


കാസര്‍കോട് (www.evisionnews.co): വടകരയില്‍ സിപിഎമ്മിലെ പി ജയരാജനെതിരെ സിപിഎം കൊലക്കത്തിക്കിരയായ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെ.എം ഷാജി എം.എല്‍.എ. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ വേറെ ആരുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

വടകരയില്‍ 'ഇരയും വേട്ടക്കാരനും' തമ്മിലാകുമോ അങ്കം? വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി. ജയരാജനെതിരെ കെ.കെ രമ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതെങ്കില്‍ (അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു). 

51വെട്ട് വെട്ടാന്‍ ഉപയോഗിച്ച വാള്‍ത്തലയെക്കാള്‍ ശക്തമാണ് ജനാധിപത്യത്തില്‍ വോട്ടിംഗ് എന്ന് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത വേട്ടക്കാര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്‍ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോണ്‍ഗ്രസിന്റേതാണ്. കാത്തിരിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad