Type Here to Get Search Results !

Bottom Ad

എം.എ നജീബിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആദരം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം. മികച്ച രീതിയില്‍ കേരളോത്സവം ഉള്‍പ്പെടെ യുവജനക്ഷേമ പ്രവര്‍ത്തങ്ങള്‍ നടത്തിയതിനുള്ള അംഗീകാരപത്രം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സമര്‍പ്പിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ സമിതി അംഗം, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി മെമ്പര്‍, മൊഗ്രാല്‍പുത്തൂര്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇ.വിഷന്‍ ന്യൂസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad