ഉദുമ (www.evisionnews.co): ബൈക്കില്‍ നിന്ന് തെറിച്ചുവീണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ആറാട്ടുകടവിലെ കെ. കോരനാ (68)ണ് മരിച്ചത്. തിങ്കളാഴ്ച ഉദുമ പള്ളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം. ഉദുമയില്‍ നിന്നും പാലക്കുന്നിലേക്ക് ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്നു കോരന്‍. ഇതിനിടയില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: ഭാസ്‌കരന്‍, രവി, പ്രസന്ന, ബാബു, ജയന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, വിനീത, ബിന്ദു, സ്മിത, നിഖിത. സഹോദരങ്ങള്‍: ദേവകി, നാരായണി, പരേതരായ നിച്ചമ്മ, കുഞ്ഞമ്മ, കുഞ്ഞിരാമന്‍.
Post a Comment
0 Comments