Type Here to Get Search Results !

Bottom Ad

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊവ്വലിലെ ജബരിക്കുളം നന്നാക്കാന്‍ കലക്ടറുടെ ഉത്തരവ്


പൊവ്വല്‍ (www.evisionnews.co): നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജബരി കുളത്തിന് ഒടുവില്‍ ശാപമോക്ഷം. സൂപ്പര്‍ സ്റ്റാറിന്റെ നിവേദനത്തെ തുടര്‍ന്ന്ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ലോക ജലദിനമായ വെളളിയാഴ്ച ജബരിക്കുളം നന്നാക്കു. ഒരു കാലത്ത് നാട്ടുകാരുടെ ആശ്രയ കേന്ദ്രമായിരുന്നു. ജബരിക്കുളമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പൊതുകുളം കുളിക്കാനും അലക്കാനും നീന്തല്‍ പഠിക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനും ജബരിക്കുളത്തിനെ ആശ്രയിച്ചിരുന്നു. ക്രമേണ അഴുക്ക് നിറഞ്ഞു കളത്തിലൈ വെള്ളം ഉപയോഗ ശൂന്യമായി. അധികാരികള്‍ കണ്ണു തുറക്കാത്തതിനാല്‍ പൊതുജനത്തിന്റെ ഏകആശ്രയമായിരുന്ന ജലസംഭരണി നശിച്ചു. ഇതേ തുടര്‍ന്നാണ് ലോക ജലദിനത്തില്‍ കുളം നന്നാക്കിയെടുക്കാന്‍ കലക്ടറുടെ ഉത്തരുവുണ്ടായത്. ഈ വരള്‍ച്ചക്കാലത്ത് ' തന്നെ പൊതു ജനത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതിനെ വൃത്തിയാക്കി കെടുതികള്‍ തീര്‍ത്തു തരണമെന്ന് സൂപ്പര്‍ സ്റ്റാര്‍ സെക്രട്ടറി അസൈനാരും ട്രഷറര്‍ അസീസ് നെല്ലിക്കാടും ജില്ലാ കലക്ടറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജബരിക്കുളത്തിന് ശാപമോക്ഷം ലഭിക്കുന്നതോടെ നാടിന്റെ വികസനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ചെയ്തുവരുന്ന ജനകീയ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടുകയാണെന്ന് ഉപദേശക സമിതിയംഗം ഖാലിദ് പൊവ്വല്‍ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad