കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊല കേസിലെ മേല്‍നോട്ടം ചുമതലയുള്ള അന്വേഷണ തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ് ഉള്‍പ്പടെ നാലു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. എസ്.പി മുഹമ്മദ് റഫീഖിന് പകരം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന് അന്വേഷണ ചുമതല നല്‍കി. ഇതിന് പുറമെ ഡി.വൈ.എസ്.പി ഷാജു ജോസ്, സി.ഐമാരായ സുനില്‍ കുമാര്‍, രാഗേഷ് എന്നിവരെയും സ്ഥലംമാറ്റി.
സി.പി.എം നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് നേരെ കേസ് തിരിയുമെന്ന് മുന്നില്‍കണ്ടാണ് ഈമാറ്റമെന്നാണ് ആക്ഷേപം. പ്രധാന പ്രതികളായ സാജു ജോസഫിനെയും പീതംബരനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വെള്ളിയാഴ്ച വാങ്ങിയതിന് ശേഷമുള്ള എസ്.പിയുടെ സ്ഥാനചലനം ചര്‍ച്ചയായിട്ടുണ്ട്. ക്രൈംബ്രാഞ്ച്് കേസ് അന്വേഷണം തുടങ്ങിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ കമ്മിറ്റിയിലെ ഉന്നത നേതാവിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണ സംഘത്തിലെ സ്ഥാനംതെറിച്ച രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് റഫീഖ്. ഇദ്ദേഹത്തിന് മുമ്പ് കേസില്‍ നിര്‍ണായക അന്വേഷണം കാഴ്ചവെച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ബി.ആര്‍.ബിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Post a Comment
0 Comments