(www.evisionnews.co) കൊട്ടാരക്കര കടയ്ക്കല്‍ ചിതറയില്‍ വൃദ്ധനെ കുത്തിക്കൊന്നു. ചിതറ വളവുപച്ച സ്വദേശി ബഷീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ചിതറയിലെ ഷാജഹാനാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബഷീറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ മരിച്ചു. ഷാജഹാനെ കളിയാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് കൊല്ലം ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കെവാര്‍ത്തയോട് പറഞ്ഞു. മറ്റു എന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
Post a Comment
0 Comments