ന്യൂഡല്‍ഹി (www.evisionews.co): ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാന്‍ഡറെ പാകിസ്ഥാനികള്‍ തല്ലിക്കൊന്നു. പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം. പാകിസ്ഥാന്റെ വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനെയാണ് ഇന്ത്യക്കാരനാണെന്ന് കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ഷഹാസ് എഫ് 16 വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നു.
പാരച്ചൂട്ടില്‍ പാക് അധിനിവേശ കാശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ ഷഹാസ് ഇറങ്ങി. ഇവിടെ വെച്ച് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ അയാള്‍ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടന്‍ തന്നെ ഷഹാസിനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് ഉദ് ദിന്റെ എഫ് 16 വിമാനത്തെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment
0 Comments