കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ കാറിടിച്ച് ഗുരുതര നിലയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പരേതനായ മോഹനന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ വി. വിനോദ് കുമാര്‍ (24)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഉച്ചയോടെ കോളിയടുക്കം ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് മുന്‍വശമാണ് അപകടം.
വിനോദ് കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ പിറകെ നിന്നും അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ വിനോദ് കുമാറിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയിലും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വി. വിദ്യാധരന്‍, വി മഹേഷ് സഹോദരങ്ങളാണ്.
Post a Comment
0 Comments