കാസര്‍കോട് (www.evisionnews.co): പൈതൃകം നവോത്ഥാനം എന്ന പ്രമേയവുമായി സുന്നീ യുവജന സംഘം ആദര്‍ശ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഉളിയത്തടുക്കയില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്കത ജമാഅത്ത് ഖാസിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. എസ്‌വൈഎസ് സംസ്ഥന ജനറല്‍ സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
യു എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, എം എ ഖാസി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ധീന്‍ ദാരിമി പടന്ന, ടി.പി അലി ഫൈസി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു.
Post a Comment
0 Comments