ദോഹ (www.evisionnews.co): ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. രോഗനിര്‍ണയവും സൗജന്യ മരുന്ന് വിതരണവും ചെയ്തു. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് ഡോക്ടര്‍ സവാദ് നേതൃത്വം നല്‍കി.
മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്്ഘാടനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി നിര്‍വഹിച്ചു. മണ്ഡലത്തിലെ മെമ്പര്‍മാര്‍ക്കുള്ള കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കാര്‍ഡിന്റെ ഉത്ഘാടനം നസീം അല്‍ റബീഹ് കോര്‍പ്പറേറ്റ് റിലേഷന്‍ മാനേജര്‍ ആരിഫ് നിര്‍വഹിച്ചു,
സാദിഖ് പാക്യാര, നാസര്‍ കൈതക്കാട്, കെ എസ് അബ്ദുള്ള, ഹാരിസ് എരിയാല്‍, മൊയ്ദീന്‍ ആദൂര്‍, കെ എസ് ഉദുമ, ആദംകുഞ്ഞി തളങ്കര, ഇക്ബാല്‍ നീര്‍ച്ചാല്‍, ഷാനിഫ് പൈക്ക, ബഷീര്‍ ചാലക്കുന്നു, ഡി എസ് അബ്ദുള്ള, ഹമീദ് മാന്യ, റഫീഖ് കുന്നില്‍, ഹമീദ് അറന്തോട്, അബ്ദുല്‍റഹിമാന്‍ ഇ കെ, ഹസീബ്, ഹസ്സന്‍ കെ.എന്‍, നൗഷാദ് പൈക്ക, ഫൈസല്‍ ഫില്ലി, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ബഷീര്‍ കെഎഫ്‌സി, ഉസ്മാന്‍, ശംസുദ്ധീന്‍ വെല്‍കെയര്‍, സാക്കിര്‍ കാപ്പി, സിദ്ദിഖ് ശര്‍ഖി, അന്‍വര്‍ കടവത്,നൗഫല്‍ മല്ലം, ബഷീര്‍ ബംബ്രാണി, ജമാല്‍ പൈക്ക, അബ്ബാസ് നാലാം മൈല്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ ഷഫീഖ് ചെങ്കള സ്വാഗതവും ജനറല്‍ സെക്രട്ടറി അലി ചേരൂര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments