മുംബൈ (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളന്‍ മാത്രമല്ല ഭീരുവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. അഴിമതിയെ സംബന്ധിച്ച് തുറന്ന ചര്‍ച്ചക്ക് മോദിയെ വെല്ലുവിളിക്കുകയാണ്. എന്നാല്‍ മോദി അത് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുംബൈയിലെ ചേരിയില്‍ കഴിയുന്നവര്‍ക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 ചതുരശ്രയടി വീടുകള്‍ നല്‍കും. വീടുകള്‍ അനുവദിക്കാന്‍ പത്തുദിവസം പറയുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം ഇക്കാര്യം ചെയ്യാമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മുംബൈ ഇന്ത്യയുടെ ആത്മാവാണ്. നൂറു സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് മോദി സംസാരിക്കുന്നു. മുംബൈ സ്മാര്‍ട്ട് സിറ്റിയാണ്. അതിന്റെ ശക്തിയും ആവശ്യങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments