Type Here to Get Search Results !

Bottom Ad

ആദൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപേരെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക അഡ്യാര്‍ കണ്ണൂര്‍ കുണ്ടാലഗുഡ്ഡെയിലെ കെ. നുമാനുല്‍ ബീരാന്‍ (24), ഷംസീര്‍ എന്ന താജ് (23) എന്നിവരാണ് അറസ്റ്റിലായത്. കുണ്ടാര്‍മൂലയിലെ പരേതനായ അപ്പുവിന്റെ ഭാര്യ കുഞ്ഞമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 17ന് രാവിലെ എട്ടരയോടെ ബന്ധുവീട്ടില്‍ പോകുന്നതിനായി വീടിന് സമീപത്തെ റോഡരികില്‍ കുഞ്ഞമ്മ വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് മാല തട്ടിപ്പറിച്ചത്. സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വഴിചോദിച്ച് അരികിലെത്തുകയും കുഞ്ഞമ്മയുടെ മാല തട്ടിപ്പറിച്ച ശേഷം കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞമ്മ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. 

സി.സി.ടി.വിയില്‍ കുടുങ്ങിയ രണ്ടുപേരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. അതിനിടെയാണ് കര്‍ണാടക മൂഡബിദ്രെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാലതട്ടിപ്പറി കേസുമായി ബന്ധപ്പെട്ട് ഇരുവരും പിടിയിലാവുന്നത്. മുഡബിദ്രെ പൊലീസിന്റെ സഹായത്തോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ആദൂര്‍ എസ്. നിതിന്‍ ജോയ്, എ.എസ്.ഐ വിക്രമന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad