ന്യൂഡല്‍ഹി (www.evisionnews.co): ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി. അവസാനം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിര്‍ന്ന നേതാവ് തന്നെ വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവില്‍ മുരളീധരന് സ്ഥാനാര്‍ഥിത്വം നല്‍കിയത്. അതേസമയം, വയനാട്ടില്‍ ടി. സിദ്ദീഖ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഏതാനും സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
Post a Comment
0 Comments