ചെറുവത്തൂര്‍ (www.evisionnews.co): യു.ഡി.എഫ് ചുവരെഴുത്തിന് തയാറാക്കി വെച്ച ചുമരില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതായി പരാതി. ഞായറാഴ്ച രാത്രി കുട്ടമത്ത് പൊന്മാലത്താണ് സംഭവം. അഡ്വ. ഗംഗാധരന്‍ കുട്ടമത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ചുമരിനാണ് കരി ഓയില്‍ ഒഴിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലും കെട്ടിടത്തിന്റെ ചുമരില്‍ കരിഓയിലൊഴിച്ചിരുന്നു. സംഭവം സംബന്ധിച്ച് ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചന്തേര പോലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments