കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ കോടതീയ ലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാണ് നടപടി. ചേംബര്‍ ഓഫ് കൊമേഴ്സും തൃശൂരിലെ മലയാളവേദിയും ഹര്‍ജി സമര്‍പിക്കുന്നത്.
കഴിഞ്ഞ ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്ന് കര്‍ഷന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments