കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ടുമായ സി.എം അബ്ദുല്ല മൗലവിയുടെ കോലപാതകമായി ബന്ധപ്പെട്ട് പുനരാന്നേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഫെബ്രുവരി 28ന് കോഴിക്കോട് നടക്കുന്ന സമസ്ത പ്രക്ഷോഭ സമ്മേളനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
മുനിസിപ്പല്‍ പരിധിയിലെ മുഴുവന്‍ ശാഖയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ കോഴിക്കോട് പരിവാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. പാണലം അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി ചാല, സിറാജുദ്ധീന്‍ ഖാസിയിലേന്‍. ടി.എസ് സൈനുദ്ധീന്‍ തുരുത്തി, മുഹമ്മദ് കുഞ്ഞി പച്ചക്കാട്, അബ്ദുല്ല ചാല, എന്‍.എം സിദ്ദിഖ് ബെദിര, സത്താര്‍ ഹാജി അണങ്കൂര്‍, കുഞ്ഞാലി കൊല്ലമ്പാടി, മുനീര്‍ അണങ്കൂര്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി, റിയാസ് കൊല്ലമ്പാടി, സലാം മൗലവി സംബന്ധിച്ചു.
Post a Comment
0 Comments