ദമ്മാം (www.evisionnews.co): മലയാളി യാത്രക്കാരോടുള്ള വിവേചനവും മനുഷ്യത്വ രഹിതവും പാസ്പോര്‍ട്ട് നശിപ്പിച്ചുകൊണ്ടുള്ള ക്രൂരവിനോദവും മംഗളൂരു എയര്‍പോര്‍ട്ടില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ മലയാളികളായ ഗള്‍ഫ് യാത്രക്കാരെ നിരന്തരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി ഐ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്പോര്‍ട്ടിന്റെ പേജുകള്‍ ഇളക്കിമാറ്റുക, വിസ പേജ് അടക്കം കീറി നശിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങളും മലയാളി യാത്രക്കാരോട് അകാരണമായി തടഞ്ഞുവെച്ചുള്ള ചോദ്യം ചെയ്യലുകളും വിവേചനങ്ങളും തുടര്‍ക്കഥകളായി മാറുന്നു. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമ നടപടികളോടൊപ്പം ശക്തമായ പ്രക്ഷോഭത്തിന് കൂടി പ്രവാസി സമൂഹം മുന്നിട്ടിറങ്ങുമെന്നും സൗദി ഐഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ദിവസം കാസര്‍കോട് നിന്നുള്ള യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറി വീണ്ടും ഉദ്യോഗസ്ഥ പീഡനം അരങ്ങേറി. കൈക്കുഞ്ഞടക്കമുള്ള കുടുംബിനിയെ യാത്ര തടസപ്പെടുത്തി മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസീക പീഡനം ഏല്‍പിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും സൗദി ഐഎംസിസി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മവ്വല്‍, ജനറല്‍ സെക്രട്ടറി ഫാറൂഖ് ബേക്കല്‍, ട്രഷറര്‍ ഇര്‍ഷാദ് കളനാട് ആവശ്യപ്പെട്ടു.

Post a Comment
0 Comments