Type Here to Get Search Results !

Bottom Ad

മംഗളൂരു എയര്‍പോര്‍ട്ട് സംഭവം: ഇ.ടിയുടെ പരാതിയില്‍ വിദേശകാര്യ മന്ത്രി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


കാസര്‍കോട് (www.evisionnews.co): മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ യാത്രക്കാരിയായ യുവതിയുടെ പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിദേശകാര്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി ബോധ്യമായാല്‍ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. 

കഴിഞ്ഞ ദിവസമാണ് ദുബൈയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ കാസര്‍കോട് മേല്‍പ്പറമ്പിലെ യുവതിയുടെ പാസ് പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറി നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‌പോര്‍ട്ട് രണ്ടായി കീറിയത്. നേരത്തെയും സമാനമായ പരാതികള്‍ മംഗളൂരു വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കാസര്‍കോട്ടെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നിവേദനവും നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad