ന്യൂഡല്‍ഹി (www.evisionnews.co): എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കൊപ്പം എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്. കിഴക്കന്‍ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്.
Post a Comment
0 Comments