തിരുവനന്തപുരം (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസില്‍ വന്‍ അഴിച്ചുപണി. 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53 ഡി.വൈ.എസ്.പി മാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്.
പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
Post a Comment
0 Comments