കാസര്‍കോട് (www.evisionnews.co): തളങ്കര ദീനാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 26, 27 തിയതികളില്‍ നടന്ന ഫൂട്ടി വേള്‍ഡ് കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ -3ല്‍ ബാര്‍സ ഫാമിലി കാസ്രോഡ് ജേതാക്കളായി. രണ്ടാം തവണയാണ് ബാര്‍സ ഫാമിലി കാസ്രോഡ് കപ്പില്‍ മുത്തമിടുന്നത്. കെ.എല്‍ 14 റെഡ്സിനെതിരെ ക്യാപ്റ്റന്‍ മഷൂദ് കൊല്ലമ്പാടി നേടിയ ഏക ഗോളിലൂടെയാണ് ബാര്‍സ ഫാമിലി കാസര്‍കോട് ചാമ്പ്യന്മാരായത്.
ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി വിജയികള്‍ക്ക് കൈമാറി. ഫൈനലിലെ മികച്ച താരമായി ബി.എഫ്.കെയിലെ ശിയാബ് തുരുത്തിയെ തെരഞ്ഞെടുത്തു. ലീഗിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് റെഡ്‌സ് താരം മഷൂദ് ചെട്ടുംകുഴി സ്വന്തമാക്കി.
സമാപന ചടങ്ങില്‍ ടി.എ ഷാഫി, കെ.എം ഹാരിസ് നാഷണല്‍ കാസര്‍കോട്, ഖലീല്‍ കുമ്പള അക്കാദമി, ഷംസു തളങ്കര, ലക്ഷ്മണന്‍ പട്‌ള, സിദ്ദീഖ് ചക്കര, ഇല്യാസ് കട്ടക്കാല്‍ സംസാരിച്ചു.
Post a Comment
0 Comments