തിരുവനന്തപുരം (www.evisionnews.co): പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ബാര ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനുമായ ജസീ (15)മിനെ കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം ഓവുചാലില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് ഡി.ജി.പി. കേസിലെ ദുരൂഹത അകറ്റുന്നതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജനകീയ ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പതിനഞ്ച് ദിവസങ്ങള്‍ക്കകം ഡി.ജി.പിയുടെ കീഴിലുള്ള പുതിയ ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുമെന്ന് ഡി.ജി.പി നിവേദക സംഘത്തിന് ഉറപ്പുനല്‍കി.
2018 മാര്‍ച്ച് ഒന്നിനാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കറണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജസീമിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. മാര്‍ച്ച് അഞ്ചിന് രാത്രി കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം ഓവുചാലില്‍ സുഹൃത്തുക്കളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കബീര്‍ മാങ്ങാട്, ഫസല്‍ റഹ്മാന്‍, മുസ്തഫ കൂളിക്കുന്ന്, മുര്‍ഷിദ് ചെര്‍ക്കള എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments