ഉദുമ (www.evisionnews.co): മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ഉദുമ വില്ലേജ് ഓഫീസിന് സമീപം വലിയ വളപ്പിലെ ഷുഹൈബ്- സഫ്നാസ് ദമ്പതികളുടെ മകന്‍ ഹയാന്‍ (മൂന്ന്) ആണ് വിധിക്ക് മുന്നില്‍ കീഴടങ്ങിയത്. കേരളത്തിന് പുറത്തെ ഒരുപ്രമുഖ ആശുപത്രിയില്‍ വച്ചാണ് ഹയാന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അസുഖത്തെ തുടര്‍ന്ന് കുഞ്ഞു ഹയാന്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
Post a Comment
0 Comments