നാരമ്പാടി (www.evisionnews.co): എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നാരമ്പാടി ശാഖയുടെ ആഭിമുഖ്യത്തില്‍ പുതുതായി പണികഴിപ്പിച്ച ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനവും മണ്മറഞ്ഞ സമസ്ത ഉലമാക്കളുടെ അനുസ്മരണ സമ്മേളനവും ഫെബ്രുവരി 15ന് വൈകിട്ട് 4:30മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഖലീല്‍ ഹുദവി കല്ലായം അനുസ്മരണ പ്രഭാഷണം നടത്തും. മഗ്രിബിന് ശേഷം മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഫസ്ലുറഹ്മാന്‍ ദാരിമി കുമ്പഡാജെ നേതൃത്വം നല്‍കും. രാത്രി 8:30ന് പ്രമുഖ പ്രഭാഷകന്‍ സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് എന്‍.പി.എം ഹാമിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും.
Post a Comment
0 Comments