Type Here to Get Search Results !

Bottom Ad

ബ്രസീലിയന്‍ യുവതിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നു യുവാക്കള്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): ബ്രസീലിയന്‍ യുവതിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരിട്ടി സ്വദേശികളായ മുന്നുയുവാക്കള്‍ പിടിയില്‍. ഇരിട്ടി കിളിയന്തറ ഒടിച്ചുകുന്നിലെ സി.എന്‍ അര്‍ഷാദ് (20), കരിക്കോട്ടേരി കൊട്ടുകപ്പാറ മുല്ലപ്പള്ളി മുഹമ്മദ് കെയ്ഫ് (22), ഇരിട്ടി വിളമന നെല്ലിക്കണ്ടിയില്‍ വി.കെ വിഷ്ണു (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എ. സന്തോഷ് കുമാര്‍ പിടികൂടിയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെ മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്സ്പ്രസ്സ് ട്രെയിന്‍ ഉള്ളാള്‍ വിട്ടയുടനെ ബ്രസീലിയന്‍ യുവതിയേയും കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശിയായ ആണ്‍ സുഹൃത്തിനെയും പ്രതികളായ മൂന്നു പേരും ചേര്‍ന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹൊസ്ദുര്‍ഗ്ഗ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ പ്രതികളെ കാസര്‍കോട് റെയില്‍വേ പോലിസിന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad